പാലാ: പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയോടനുബന്ധിച്ച് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന സംവീധാനം തകരാറിലായി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉണ്ടായ തകരാർ പരിഹരിക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. ഇതുമൂലം പോസ്റ്റ്മോർട്ടം അനിവാര്യമായ കേസുകൾ കോട്ടയത്തേയ്ക്ക് കൊണ്ടു പോകുകയോ സ്വകാര്യമോർച്ചറികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി.
ഇതോടെ പാലായിലെ പോസ്റ്റ്മോർട്ടം നടപടികളും അനിശ്ചിതത്വത്തിലായി. ജനറൽ ആശുപത്രിയിൽ ഒൻപതു ഫ്രീസസുകളാണ് ഉള്ളത്. ഫ്രീസറുകളിലെ താപനില വർദ്ധിച്ചു കാണിക്കുന്നതിനാൽ ശീതീകരണ സംവീധാനം അപ്പാടെ തകരാറിലാകുകയായിരുന്നു. ഇതു മൂലം ആളുകൾ ദുരിതത്തിലായി. അടിയന്തിരപ്രാധാന്യത്തോടെ തകരാർ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക