കോഴിക്കോട്: പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം പേപ്പട്ടിയുടെ കടിയേറ്റത് നാല് പേര്‍ക്ക്. മൂരാട് പെരിങ്ങാട് ഭാഗത്താണ് കഴിഞ്ഞ ദിവസം പേപ്പട്ടി ആക്രമണം ഉണ്ടായത്. എട്ടു വയസ്സുകാരിയായ അഷ്മിക, പ്രദേശവാസികളായ ബാലകൃഷ്ണന്‍, കീഴനാരി മൈഥിലി, ഒഴിവയലില്‍ ശ്രീരേഷ് എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയായിരുന്ന ശ്രീരേഷിനെ പേപ്പട്ടി ആക്രമിച്ചെങ്കിലും ശ്രീരേഷ് നായയെ കീഴ്‌പ്പെടുത്തി കെട്ടിയിടുകയായിരുന്നു.
ഈ പ്രദേശത്തിന് സമീപത്തായി നിരവധി കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. നായയെ പിടികൂടിയിരുന്നില്ലെങ്കില്‍ ഈ കുട്ടികളെയും അക്രമിക്കുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജ്യോതീന്ദ്രന്റെയും റഷിനയുടെയും മകളായ അഷ്മികയെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആക്രമിച്ചത്. അഷ്മികയുടെ ചെവിക്കും തലയിലുമാണ് കടിയേറ്റത്.
കുട്ടിയെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാലകൃഷ്ണന്‍, മൈഥിലി എന്നിവര്‍ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ശ്രീരേഷ് കീഴ്പ്പെടുത്തിയ ശേഷം അവശ നിലയിലായ നായയെ കണ്ണൂര്‍ വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തി. ഇവിടെ നിന്നുമാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക