Sunday, 9 June 2024

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ: തലയ്‌ക്ക് 38 ലക്ഷം ഇനാം പ്രഖ്യാപിച്ച 6 നക്‌സലുകള്‍ കൊല്ലപ്പെട്ടു

SHARE

റായ്‌പൂർ : ഛത്തീസ്‌ഗഡിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സ്‌ത്രീകളടക്കം ആറ് നക്‌സലൈറ്റുകളെ വധിച്ചു. തലയ്‌ക്ക് 38 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്‌സലൈറ്റുകളാണ് കൊല്ലപ്പെട്ടത്. ഓർച്ച പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോബലിലെ തുൾത്തുലി ഗ്രാമത്തിൽ ഇന്നലെ (ജൂൺ 8) ആണ് ഏറ്റുമുട്ടൽ നടന്നത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ളതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാരായണപൂർ, കോണ്ടഗാവ്, ദന്തേവാഡ, ബസ്‌തർ എന്നിവിടങ്ങളിൽ ജൂൺ 6 ന് തെരച്ചിൽ നടത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലൈറ്റുകളെ വധിച്ചത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കാൻ ശ്രമിച്ചതായി ബസ്‌തർ ഡിവിഷനിലെ ഐ ജി സുന്ദർരാജ് പറഞ്ഞു. ഏറ്റുമുട്ടലിൽ ആയുധങ്ങളുടെയും സ്‌ഫോടക വസ്‌തുക്കളുടെയും വൻശേഖരം കണ്ടെടുത്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user