തിരുവനന്തപുരം: സ്‌കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ചതിൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ അധ്യാപകർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ നാളെ (15/06/2024) കൂട്ട അവധി എടുക്കും.
പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നാണ് ഇന്ന് അധ്യാപക സംഘടനകളുമായി നടന്ന ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയത്.
എന്നാൽ ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പ്രവൃത്തി ദിനം 200 ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. അതേസമയം മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക