സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും ചില മോഡലുകളുടെ വില വർധിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോർപ്പ്. വിലയിൽ ശരാശരി 1,500 രൂപ വർധിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 1 മുതലാണ് വർധനവ് പ്രാബല്യത്തിൽ വരുക.
മാത്രമല്ല വാഹനത്തിന്‍റെ മോഡലും വാങ്ങുന്ന നഗരവും അനുസരിച്ച് വിലയിൽ മാറ്റംവരും. വാഹനങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കളുടെയും ഉപകരണങ്ങളുടെയും വില ഉയർന്നതോടെയാണ് ഇരുചക്രവാഹനങ്ങളുടെ വില ഉയർത്താൻ കാരണമെന്നാണ് ഹീറോ നൽകുന്ന വിശദീകരണം.
പുതിയ പ്രഖ്യാപനത്തിന് തെട്ടുപിന്നാലെ ഇന്ന് രാവിലെ ബിഎസ്ഇയിൽ ഹീറോ മോട്ടോകോർപ്പ് ഓഹരികൾ നേരിയ നേട്ടമുണ്ടാക്കി. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളെന്ന നിലയിൽ ഹീറോ മോട്ടോകോർപ്പിന് വളരെയധികം ജനപ്രീതിയാണുള്ളത്. ഹീറോയുടെ സ്‌പ്ലെൻഡർ മോഡൽ ബൈക്കുകൾ റെക്കോർഡ് തലത്തിലാണ് വിറ്റഴിച്ചത്. എച്ച്എഫ് ഡീലക്‌സ്, ഗ്ലാമർ എന്നീ മോഡൽ ബൈക്കുകൾക്കും ആനശ്യക്കാർ ഏറെയാണ്.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക