ബാരാമുള്ള (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഇന്‍റലിജൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കശ്‌മീർ പൊലീസും സംയുക്ത സോപോറിലെ ഹഡിപ്പോരയിൽ തെരച്ചില്‍ നടത്തവെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.
പുലർച്ചെയാണ് സോപോറിലെ ഹദിപോര മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത് എന്ന് കശ്‌മീർ സോൺ പൊലീസും എക്‌സില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് അവർ പറഞ്ഞു.
അതേസമയം ജൂൺ 9 മുതൽ, റിയാസി, കത്വ, ദോഡ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഒമ്പത് തീർഥാടകരും ഒരു സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഒരു സിവിലിയനും ഏഴ് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേല്‍ക്കുകയും ചെയ്‌തു.
യ്യുക