Thursday, 20 June 2024

അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ആറ് പ്രതികൾ അറസ്റ്റിൽ

SHARE

 


ലക്‌നൗ: ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. അലിഗഢിലെ മാമു ഭഞ്ജയിലാണ് സംഭവം. മാമു ഭഞ്ജ സ്വദേശിയായ ഫരീദ്(35) ആണ് ആൾകൂട്ട മർദനത്തിൽ മരിച്ചത്. ഫരീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം മർദിച്ചത്. ഇന്നലെ (ജൂൺ18) രാത്രിയാണ് സംഭവം.

മർദനമേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫരീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ യുവാവിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിൽപ്പെട്ട ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.

സംഭവമറിഞ്ഞതോടെ നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി മുഴുവൻ പ്രതികളെയും ഉടൻ തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവം വർഗീയ ലഹളയ്‌ക്കിടയാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user