Sunday, 30 June 2024

പത്തനംതിട്ടയിൽ ടിപ്പറിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

SHARE


പത്തനംതിട്ട : റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചു. സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. കോന്നി മെഡിക്കൽ കോളജിലെ നഴ്‌സ് സജിതയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ (ജൂൺ 29) പത്തനംതിട്ട കോന്നി റോഡിൽ പൂങ്കാവിൽ ആണ് അപകടമുണ്ടായത്.
കാൽനട യാത്രക്കാരനും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് സജിതയെ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും സജിതയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user