Friday, 14 June 2024

റോഡിലിറങ്ങിയ പോത്തിനെ ഇടിച്ചു; കൊച്ചിയില്‍ ബൈക്ക് യാത്രികൻ മരിച്ചു

SHARE

എറണാകുളം: കൊച്ചിയിൽ പോത്തിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശി അജയ് രമേശാണ് മരിച്ചത്. ഇന്ന് (ജൂണ്‍ 13) പുലർച്ചെ സീപോർട്ട് എയർപോർട്ട് റോഡിലാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിലെത്തിയ ബൈക്ക് പോത്തിനെ ഇടിക്കുകയും ബൈക്ക് ഓടിച്ച രമേശ് തെറിച്ച് വീഴുകയുമായിരുന്നു. തിരക്കേറിയ സീപോർട്ട് എയർപോട്ട് റോഡ് പോത്ത് മുറിച്ച് കടന്നതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ പോത്തിനും ജീവഹാനി സംഭവിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.