Friday, 14 June 2024

ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി:യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു

SHARE


ദില്ലിയിലേക്കുള്ള  എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ. 419 വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്.
ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.  ഉച്ചയ്ക്ക് 12.25-ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനം തകരാറിലായതിനാൽ ദില്ലിക്ക് പോകേണ്ടിയിരുന്ന വിമാനം പകരം ലണ്ടനിലേയ്ക്ക് സർവീസ് നടത്തുകയായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user