കൊളംബോ: കടലിൽ പൊങ്ങിക്കിടന്ന കുപ്പിയിലെ പാനീയം കുടിച്ച് അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം. തങ്കല്ലെ ഫിഷറീസ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ആറ് തൊഴിലാളികളിൽ അഞ്ച് പേരാണ് മരിച്ചതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റൻ ഗയാൻ വിക്രമസൂര്യ അറിയിച്ചു.
സംഭവത്തിൽ തീരത്ത് നിന്ന് 320 നോട്ടിക്കൽ മൈൽ അകലെ നിന്ന് കുപ്പി കണ്ടെടുത്തുവെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യമാണെന്ന് സംശയിക്കുന്നതായും നാവികസേനാ വക്താവ് പറഞ്ഞു. അതേസമയം അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നും വിക്രമസൂര്യ അറിയിച്ചു.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക