പാലാ : കൃഷിയും കാർഷിക പ്രവർത്തികളും നന്മയുള്ള പ്രവർത്തികളാണ് എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി നടത്തുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിന്റെ വിത്ത് വിതരണം പാലാ ബിഷപ്പ് ഹൗസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൻറെ ചെറുപ്പകാലത്ത് മാതാപിതാക്കന്മാരോടൊപ്പം കാർഷിക പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നതിന്റെ ഓർമ പങ്കുവെച്ച് നല്ല കർഷകർ ഉണ്ടെങ്കിൽ മാത്രമേ നാട്ടിൽ സമൃദ്ധി ഉണ്ടാവുകയുള്ളൂ എന്നും സാങ്കേതികവിദ്യ എത്ര വളർന്നാലും അത് കാർഷികവൃത്തിക്ക് പകരമാവുകയില്ല എന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതയുടെ ജൂബിലി വർഷത്തിൽ നടക്കുന്ന അടുക്കളത്തോട്ടം മത്സരത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരം കുടുംബങ്ങളെ പങ്കെടുപ്പിക്കാൻ ആണ് കത്തോലിക്കാ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കാർഷിക സംസ്കാരം എല്ലാവരിലും എത്തിക്കാനും പച്ചക്കറി മേഖലയിൽ സ്വയം പര്യാപ്തത നേടുന്നതിനുമാണ് ഈ മത്സരം.
ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന ഈ മത്സരങ്ങളിൽ മുൻ വർഷങ്ങളിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. രൂപതാ പ്രസിഡൻറ് ഇമ്മാനുവേൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം, ആൻസമ്മ സാബു, ജോയി കണി പറമ്പിൽ, ടോമി കണ്ണീറ്റുമാലിൽ, സി എം ജോർജ്, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, സാബു പൂണ്ടിക്കുളം, ജോബിൻ പുതിയിടത്തു ചാലിൽ , ബെന്നി കിണറ്റുകര, രജേഷ് പാറയിൽ, എഡ്വിൻ പാമ്പാറ, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക