പാലാ : ടൗൺ മുനിസിപ്പൽ ബസ്റ്റാൻഡിലെയും, മെയിൻ റോഡിലെ യും അനധികൃതമായി വെച്ച കൊടിമരങ്ങൾ മുറിച്ചു മാറ്റിയതിന്റെ അപകടകരമാംവിധം നിന്നിരുന്ന കമ്പികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു ഭീഷണിയായിരുന്നു, ഇന്ന് ജെസിബി കൊണ്ടുവന്ന് മുൻസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ അത്തരം കമ്പികൾ എല്ലാം പിഴുതു മാറ്റി.
കഴിഞ്ഞദിവസം ബസ്റ്റാൻഡിൽ ഉണ്ടായിരുന്ന അശാസ്ത്രീയമായ കുറ്റികളും ചെയർമാന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പിഴുതു മാറ്റിയിരുന്നു.
ബസ്റ്റാൻഡിലെ അശാസ്ത്രീയമായ ഈ കല്ലുകൾ കൊണ്ടുള്ള കുറ്റികൾ മൂലം കുറ്റിയിൽ തട്ടി ബസ്സിന്റെ അടിയിലേക്ക് വീണ് ഒരാളുടെ മരണം വരെ സംഭവിച്ചിരുന്നു.
കഴിഞ്ഞദിവസം പാലാ മുൻസിപ്പാലിറ്റിയിൽ സ്വന്തം ചെലവിൽ അപകട കെണിക്ക് പരിഹാരം കണ്ട് ഷാജു വി തുരുത്തൻ മാതൃകയായിരുന്നു.
കഴിഞ്ഞ ഒരു മാസം മുൻപ് വിദ്യാർത്ഥിനിയുടെ കാല് കുഴിയിൽ വീണ് പരിക്കുപറ്റിയതിനെ തുടർന്ന് റിവ്യൂ റോഡിൽ കുരിശുപള്ളി കവലയിൽ റോഡിലെ ഓടയുടെ ഗ്രിൽ തകർന്ന അവസ്ഥ പിഡബ്ല്യു അറിയിച്ചിട്ടും നടപടി വൈകുന്നതിനാലണ് മുനിസിപ്പൽ ചെയർമാൻ സ്വന്തം ചെലവിൽ ഗ്രിൽ വെൽഡ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
രാവിലെയും വൈകുന്നേരവും സ്കൂൾ കോളേജിലേക്ക് പോകുന്ന കുട്ടികൾക്ക്കും കാൽനടയാത്രക്കാർക്കും ഇത് വലിയൊരു ആശ്വാസമായി.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പിഡബ്ല്യുഡി വെൽഡിങ് ജോലികൾ വൈകിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷയെ കരുതി താൻ സ്വന്തം ചെലവിൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചതെന്ന് ഷാജു വി തുരുത്തൻ പറഞ്ഞു.
ഈ മഴക്കാലത്ത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പാലാ മുനിസിപ്പൽ ചെയർമാൻ ഷാജി വി തുരത്തന്റെ ഈ പ്രവർത്തികൾ മാതൃകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക