Friday, 12 July 2024

ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം

SHARE


 കാസർകോട് : പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനമെന്ന് പരാതി. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്ക് നേരെയാണ് പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ്. പള്ളിക്കര സ്വദേശിയായ വിദ്യാർഥി ഷൂ ധരിച്ചെത്തിയതിനാണ് സീനിയേഴ്‌സ് സംഘം ചേർന്ന് മർദിച്ചതെന്ന് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ മർദനം തുടരുമെന്ന് ഭീഷണിപ്പെടുത്തി. മർദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് മർദന വിവരം പുറത്തായത്. രക്ഷിതാക്കൾ ഹോസ്‌ദുർഗ് പൊലീസിൽ പരാതി നൽകി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user