Sunday 28 July 2024

തട്ടുകടയിലെ മുട്ടബജിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി; പരാതി നൽകാനൊരുങ്ങി കുടുംബം

SHARE


തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയിലെ തട്ടുകടയിൽ നിന്നും വാങ്ങിയ മുട്ടബജിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. എങ്കക്കാട് സ്വദേശിയായ ഓട്ടോഡ്രൈവർ രാകേഷ് വാങ്ങിയ മുട്ടബജിയിൽ നിന്നാണ് പുഴുവിനെ കണ്ടത്. ഓട്ടുപാറ പുഴപ്പാലത്തിന് സമീപമുള്ള കടയിൽ നിന്ന് പാർസൽ വാങ്ങി വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്.
ഗുരുതര ആരോഗ്യപ്രശ്‌നം സൃഷ്‌ടിച്ചേക്കാവുന്ന സംഭവത്തിനെതിരെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ നീക്കം.
കഴിഞ്ഞ രാത്രിയോടെയാണ് 10 ഓളം മുട്ടബജികൾ വാങ്ങി വീട്ടിൽ എത്തിയ രാകേഷ് പലഹാരങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകിയത്.
കുടുബങ്ങളിലെ ചിലർ പലഹാരം കഴിക്കുയും ചെയ്‌തു. തുടർന്ന് രാകേഷിന്‍റെ ഭാര്യ അനശ്വര ഭക്ഷിക്കാൻ തുടങ്ങുന്നതിനിടെയാണ് ജീവനുള്ള പുഴുവിനെ കണ്ടത്തിയത്.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user