Wednesday 24 July 2024

മാലിന്യ മുക്ത ഈരാറ്റുപേട്ടയ്ക്ക് പ്ലാൻ നിർദേശിച്ചു നാടും ജനങ്ങളും

SHARE


ഈരാറ്റുപേട്ട : നേട്ടങ്ങളും പരിമിതികളും പറഞ്ഞതിനൊപ്പം പരിഹാരങ്ങളും നിർദേശിച്ച് മാലിന്യ മുക്ത ഈരാറ്റുപേട്ട നഗരമെന്ന ലക്ഷ്യത്തിന് രൂപരേഖ തയ്യാറാക്കി ജനങ്ങൾ. നഗരസഭ സംഘടിപ്പിച്ച മാലിന്യ മുക്തം നവ കേരളം 2.0 ക്യാമ്പയിൻ ജനകീയ ശിൽപശാലയിലാണ് സമഗ്രമായ കർമ പദ്ധതികൾക്കുള്ള ആക്ഷൻ പ്ലാനിന് രൂപരേഖയായത്. 109 പേർ വിവിധ വിഭാഗങ്ങളിൽ നിന്ന് പ്രതിനിധികളായി പങ്കെടുത്ത് രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട ശിൽപശാലയ്ക്ക് ഒടുവിൽ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള ചർച്ചകളിൽ ഉയർന്ന നിർദേശങ്ങൾ ആണ് കരട് രൂപത്തിൽ തയ്യാറാക്കി അവതരിപ്പിച്ചത്.
ഇത് നഗരസഭ കൗൺസിലിൽ ചർച്ച ചെയ്ത് നടപ്പിലാക്കുന്നതിന് ശുപാർശ ചെയ്യുമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്യാസ് പറഞ്ഞു. എല്ലാ മാലിന്യങ്ങളും കൃത്യമായി വേർതിരിച്ചു ശേഖരിച്ച്ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും പുനരുപയോഗങ്ങൾക്കുള്ളവ കൈമാറാനും കഴിയുന്ന നിലയിൽ നഗരസഭയുടെ സംവിധാനങ്ങൾ സമ്പൂർണവും സുസ്ഥിരവുമായി മാറ്റണമെന്ന് കരട് റിപ്പോർട്ടിൽ നിർദേശമുണ്ട്.
ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ നഗരസഭ പരിധിയിൽ ഇനി പാടില്ല എന്ന ആവശ്യവുമുണ്ട്. ജില്ലയിൽ മികച്ച ജൈവ സംസ്ക്കരണമായി മാറിയ തേവരുപാറയിലെ തുമ്പൂർമുഴി മോഡൽ യുണിറ്റിന്റെ ശേഷി വർധിപ്പിക്കാനും എല്ലാ വിദ്യാലയങ്ങളും പൊതു ഓഫിസുകളും പൊതു ഇടങ്ങളും ശുചിത്വ സമ്പൂർണതയുള്ള സ്ഥാപനങ്ങളായി മാറ്റുന്ന പദ്ധതികളും മാലിന്യ വിഷയത്തിൽ മാതൃകയായി മാറുന്ന നിലയിൽ ജനങ്ങളുടെ മനോഭാവവും ശീലവും മാറ്റിയെടുക്കാനുള്ള ജനകീയ ക്യാമ്പയിനുകളും നദികൾ, ജലാശയങ്ങൾ എന്നിവയുടെ ശുചിത്വ സംരക്ഷണവും വൃത്തിയുള്ള സ്ഥലങ്ങളായി നഗരത്തിൽ വിവിധ പാർക്കുകൾ നിർമിക്കണമെന്നും നൂറ് ശതമാനം യൂസർ ഫീ കൈവരിക്കാനും ആധുനിക എംസിഎഫ്, ആർആർഎഫ് എന്നിവ സ്ഥാപിക്കാനും രൂപരേഖയിൽ നിർദേശങ്ങളായി ഉയർന്നു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ച ശില്പശാലയിൽ ജില്ലാ ഇന്റേർണൽ വിജിലൻസ് ഓഫിസർ ജയ്ജീവൻ നിരീക്ഷകനായി പങ്കെടുത്തു. വിവിധ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ പി എം അബ്ദുൽ ഖാദർ, സുഹാന ജിയാസ്, ഫാസില അബ്സാർ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, അൻസർ പുള്ളോലിൽ, ഹബീബ് കപ്പിത്താൻ, സുനിത ഇസ്മായിൽ, നൗഫിയ ഇസ്മായിൽ, ലീന ജെയിംസ്, അബ്ദുൽ ലത്തീഫ്, എസ് കെ നൗഫൽ, ഷൈമ റസാഖ്‌, കെഎസ്ഡബ്യു ജില്ലാ കോർഡിനേറ്റർ റീന ചെറിയാൻ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ,ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്  സൂര്യ സുകുമാരൻ,  യൂണിറ്റ് സെക്രട്ടറി വിന്നർ നാസർ, യൂണിറ്റ് രക്ഷാധികാരി വൃന്ദാവൻ ജോസ് ചേട്ടൻ,
കെഎസ്ഡബ്ലു എഞ്ചിനീയർ സിമി, എൻയുഎൽഎം മാനേജർ കെ ജി മനു, വ്യാപാരി വ്യവസായി ഭാരവാഹി ഷാനവാസ്‌, പൊതുപ്രവർത്തകരായ റഫീഖ് പേഴുംകാട്ടിൽ, മാഹീൻ കടുവാമുഴി, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അനൂപ്, ജോസ് ജേക്കബ്, ബാർബർ ബ്യൂട്ടിഷൻ സംഘടന പ്രതിനിധി എസ് എ താഹ, കില ആർ പി ജോർജ്, ജോഷി ജോസഫ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ലിസമ്മ ജോയി, ഹരിത കർമ സേന പ്രസിഡന്റ് സുഷമ വാസു, അധ്യാപകർ, നഗരസഭ ഘടക സ്ഥാപന ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user