Monday 29 July 2024

പാരീസ് ഒളിമ്പിക്സിൽ ഭാരതത്തിനു ആദ്യ മെഡൽ:വനിതകളുടെ ഷൂട്ടിങ്ങിൽ വെങ്കലം നേടി മനു ഭാകർ

SHARE


ഭാരതത്തിനു ആദ്യ മെഡൽ ലഭിച്ചു .പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ഇനത്തില്‍  വെങ്കലം നേടിയാണ് താരം പാരീസ് ഒളിമ്ബിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചത്. ആവേശകരമായ ഫൈനലില്‍ 221.7 പോയിന്റുകള്‍ നേടിയാണ് മുൻ ലോക ഒന്നാം നമ്പർ മൂന്നാമത് ഫിനിഷ് ചെയ്തത്.
3 കൊല്ലം മുമ്പ്  ടോക്കിയോ ഒളിമ്ബിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ മിന്നും  പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയില്‍ 12 മത് ആവുക ആയിരുന്നു. ഇന്ന് 243 പോയിന്റ് നേടിയ കൊറിയയുടെ ഒ യെ ജിൻ ഒന്നാമതും 241 പോയിന്റ  നേടിയ കൊറിയയുടെ തന്നെ കിം യെജി രണ്ടാമതും ഫിനിഷ് ചെയ്തു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user