Saturday, 6 July 2024

അഞ്ച് വയസുള്ള കുഞ്ഞിന് കരള്‍ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്

SHARE


സംസ്ഥാനത്ത് ആദ്യമായാണ് ഒരു പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗമാണ് ഏറെ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 5 വയസ്സുള്ള കുഞ്ഞിനാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് കരള്‍ നല്‍കിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്.
രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വളരെ അപൂര്‍വ്വമാണ് പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. ലൈവ് ട്രാന്‍സ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്.
അതി സങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യം ഒരുങ്ങിയത്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user