പാലാ :കരൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ കുടക്കച്ചിറയിൽ സെന്റ് തോമസ് മൗണ്ട് റോഡ് സഞ്ചാര യോഗ്യമല്ലാതായി.ഇവിടെ ഉള്ള ഒരു പാറമടയിൽ നിന്നും പാറകൾ കയറ്റി ഈ സാധാരണ റോഡിലൂടെ നിരന്തരം പാഞ്ഞതിന്റെ പരിണിത ഫലമാണ് ഇപ്പോൾ ഈ റോഡ് കുണ്ടും കുഴിയുമായിട്ടുള്ളത്.ആദ്യമൊക്കെ പാറമട ലോബി റോഡ് ടാർ ചെയ്തു തരാം എന്ന് പറഞ്ഞ് നാട്ടുകാരെ അനുനയിപ്പിച്ചെങ്കിലും ;കാര്യത്തോട് അടുത്തപ്പോൾ മട്ട് മാറി ഇപ്പോൾ അവർ വേറൊരു വഴിയിലൂടെയാണ് പാറകൾ കൊണ്ട് പോകുന്നത്.
നാട്ടുകാർ സ്ഥലം വാർഡ് മെമ്പർ.പഞ്ചായത്ത് ;എം എൽ എ മാണി സി കാപ്പൻ ;എം പി ജോസ് കെ മാണി തുടങ്ങിയവർക്കൊക്കെ പരാതി കൊടുത്തെങ്കിലും യാതൊരു അനക്കവുമില്ല .ഇനി പരാതി നൽകാനുള്ളത് പുതിയ എം പി ഫ്രാൻസിസ് ജോർജിന് മാത്രമാണ് .അവിടെ നിന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നുമില്ല . കോട്ടയം കളക്ട്രേറ്റിൽ പരാതി നൽകിയെങ്കിലും അതിലും നടപടി സ്വീകരിച്ചിട്ടില്ല .ഒരു പ്രാവശ്യം പരാതിയുടെ കാര്യം അന്വേഷിക്കാൻ പോയപ്പോൾ അവരെ ഉദ്യോഗസ്ഥർ ചിരിച്ചു കാട്ടി.
അതിന്റെ അർഥം നാട്ടുകാർക്ക് പിടി കിട്ടുകയും ചെയ്തു.കോട്ടയം മീഡിയയിൽ വാർത്ത വന്നപ്പോൾ കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നു 2020 ൽ ഒരു അപകടമുണ്ടായല്ലോ അത് പറഞ്ഞു തീർത്തിട്ടൊന്നുമില്ല .അവർക്കു പരാതിയുണ്ട് അതിനാൽ നാളെ രണ്ടു ജാമ്യക്കാരുമായി വന്നു ജാമ്യം എടുക്കണം.പാറമട ലോബിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പിടിയുണ്ട് എന്നുള്ളതിന് തെളിവാണ് ഈ സംഭവം .
ഗതാഗതം തടയപ്പെട്ട നാട്ടുകാർ കഴിഞ്ഞ ദിവസം ഒരു ബോർഡും സ്ഥാപിച്ചിട്ടുണ്ട് ഈ വഴി ഗതാഗത യോഗ്യമല്ല എന്നാണ് ബോർഡിൽ കുറിച്ചിട്ടത്.എല്ലാ വഴികളും അടഞ്ഞപ്പോൾ നാട്ടുകാരുടെ നിസ്സഹായത പ്രകടിപ്പിച്ചു കൊണ്ടുള്ള ബോർഡാണ് അവർ സ്ഥാപിച്ചിട്ടുള്ളത്.ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വീഡിയോയിൽ കാണാവുന്നതാണ്.ഇങ്ങനെയൊരു പാറമടലോബി രാഷ്ട്രീയ പാർട്ടികളെ വിലയ്‌ക്കെടുത്താൽ ഞങ്ങൾ എന്ത് ചെയ്യും എന്നാണ് കുടക്കച്ചിറ നിവാസികൾ ചോദിക്കുന്നത് .പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴിപോലെ പാറമടലോബിക്കെതിരെ പറയാൻ ഒരു രാഷ്ട്രീയ പാർട്ടികളും ഇല്ലെന്നുള്ള അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക