Wednesday 14 August 2024

ഭീതി വിതച്ച് മഴ; കുരങ്ങിണിയിൽ ഉരുൾപൊട്ടി; മലയിൽ കുടുങ്ങിയ 10 തൊഴിലാളികളെ രക്ഷപ്പെടുത്തി

SHARE


ഇടുക്കി: കനത്ത മഴയെ തുടർന്ന് കുരങ്ങിണി മലയിൽ കുടുങ്ങിയ 10 തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊളുക്കുമല, ടോപ് സ്‌റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളുടെ താഴ്ഭാഗത്തുള്ള കുരങ്ങിണിയിലെ എസ്‌റ്റേറ്റിൽ ജോലി ചെയ്‌തിരുന്നവരെയാണ് ബോഡിനായ്ക്കന്നൂരിൽ നിന്നുള്ള അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.
30 വർഷം മുൻപാണ് ഇത്ര ശക്തമായ മഴ പെയ്‌തതെന്ന് പ്രദേശവാസികൾ പറയുന്നു. മഴയെ തുടർന്ന് മേഖലയിലെ പലസ്ഥലങ്ങളിലും ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും തൊഴിലാളികൾ ജോലിസ്ഥലത്ത് കുടുങ്ങുകയുമായിരുന്നു. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പൊലീസും റവന്യു അധികൃതരും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്.
മലവെള്ളപ്പാച്ചിലിന്‍റെ ഇടയിൽ പെട്ടുപോയ ജയപ്രകാശ് (50), രാജേന്ദ്രൻ (55), ഭാര്യ ലക്ഷ്‌മി (50), രാജ (55), ഭാര്യ വനം (40) എന്നിവരെ അഗ്നിശമന സേന കയർ ഉപയോഗിച്ച് സാഹസികമായാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴ തുടരുന്നതിനാൽ തൊഴിലാളികൾ അവിടേക്ക് പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user