Thursday, 29 August 2024

സുരേഷ് ഗോപിയുടെ പരാതി; മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

SHARE


തൃശൂര്‍: മാര്‍ഗതടസമുണ്ടാക്കിയെന്ന് ആരോപിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് സുരേഷ് ഗോപിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ലൈംഗികാരോപണം നേരിടുന്ന സിപിഎം എംഎല്‍എ മുകേഷിന്‍റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായിട്ടായിരുന്നു സുരേഷ് ഗോപി പ്രതികരണം നടത്തിയത്.
തൃശൂര്‍ രാമനിലയത്തില്‍ നിന്നായിരുന്നു കേന്ദ്രസഹമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ കേന്ദ്രസഹമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം തള്ളിമാറ്റിയായിരുന്നു പോയത്. ഈ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
പിന്നാലെ, കെയുഡബ്ല്യൂജെ ഉള്‍പ്പടെ പ്രതിഷേധം രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് പരാതിയും നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയാണ് സുരേഷ് ഗോപിയ്‌ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാൽ പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചിരുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user