Thursday 29 August 2024

താമരശേരി ചുരത്തില്‍ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞു

SHARE


കോഴിക്കോട്: താമരശേരിചുരത്തിൽ നിന്നും കാർ താഴ്‌ചയിലേക്ക് മറിഞ്ഞു. ചിപ്പിലത്തോട് ജംഗ്ഷന് സമീപത്തെ ജമാഅത്ത് പള്ളി മുറ്റത്തേക്കാണ് കാർ തല കീഴായി മറിഞ്ഞത്. ഇന്ന് (ഓഗസ്‌റ്റ് 28) പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
താമരശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user