തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധനവാണ് തിരിച്ചടി ആകുന്നത്. ചായയ്‌ക്കും, കാപ്പിക്കും ഉൾപ്പെടെയാണ് വില വർധിച്ചിരക്കുന്നത്. പല ഹോട്ടലുകളിലും അസോസിയേഷന്‍റെ നിർദേശ പ്രകാരമാണ് വില വർധിപ്പിച്ചത്.
മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ ഉൾപ്പെടെ വില വർധിപ്പിച്ചു. ഈ മാസം ഒന്ന് മുതലാണ് വില വർധനവ് നടപ്പിലാക്കി തുടങ്ങിയത്. ഇതോടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ പതിവായി നൽകുന്നതിൽ നിന്നും ഇരട്ടിയോളം തുകയാണ് നൽകേണ്ടി വരുക.
ചായയുടെ വില 10ൽ നിന്ന് 13 ആയി ഉയർന്നു. ചില ഹോട്ടലുകളിൽ 15 രൂപയും വാങ്ങുന്നുണ്ട്. അതുപോലെ തന്നെ കാപ്പിക്ക് 20 രൂപ വരെയാണ് വാങ്ങുന്നത്. ദോശ, അപ്പം, ഇഡലി, പൊറോട്ട, ചപ്പാത്തി എന്നിവയുടെ വിലയിലും മാറ്റമുണ്ട്. ഇനി മുതൽ 13 രൂപയാണ് ഈ ഭക്ഷണങ്ങൾക്ക് ഈടാക്കുന്നത്. മാത്രമല്ല ഇതിനൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവി ഇനി ലഭിക്കണമെങ്കിൽ 20 രൂപ നൽകേണ്ടി വരും.
30 രൂപയായിരുന്ന മുട്ടക്കറിയുടെ വില 40 രൂപയായി. മസാലദോശയുടെ വിലയും ഉയർന്ന് 80ൽ എത്തി. അതുപോലെ തന്നെ ഊണിന്‍റെ വിലയും 80 ആയി. മീൻ വിഭവങ്ങളുടെയും ഇറച്ചി വിഭവങ്ങളുടെയും വില ഉയർന്നു.
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഹോട്ടൽ ഭക്ഷണത്തിന്‍റെ വില വർധിപ്പിക്കുന്നത്. മാത്രമല്ല ജീവനക്കാർക്ക് ഉയർന്ന കൂലിയും നൽകണം. ഇതെല്ലാം കണക്കിലെടുത്താണ് ഭക്ഷണത്തിന്‍റെ വില വർധിപ്പിച്ചത് എന്ന് ഹോട്ടൽ ഉടമകൾ വ്യക്തമാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക