Wednesday 14 August 2024

ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

SHARE


ജയ്‌പുർ: ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പ്രേം രാം മേഘ്‌വാളെന്നയാളാണു ഭാര്യയോട് കൊടും ക്രൂരത കാട്ടിയത്. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം. ജയ്സാൽമേറിലുള്ള സഹോദരിയെ കാണാൻ പോകണമെന്നു യുവതി ആവശ്യപ്പെട്ടതിൽ പ്രകോപിതനായാണ് ഇയാൾ യുവതിയെ ആക്രമിച്ചത്.
യുവതിയുടെ കാലുകൾ ബൈക്കിൽ ബന്ധിച്ചശേഷം ബൈക്ക് അതിവേഗം ഓടിച്ചുപോകുകയായിരുന്നു. ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചരലും മണ്ണും നിറഞ്ഞ റോഡിലൂടെ വലിച്ചിഴയ്ക്കുമ്പോൾ യുവതി മുറിവേറ്റു നിലവിളിക്കുന്നതും തുടർന്നു ബൈക്ക് നിർത്തിയ പ്രതി കൂസലില്ലാതെ നിൽക്കുന്നതും 40 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്.
അയൽസംസ്ഥാനങ്ങളിൽനിന്ന് പണം നൽകി വധുവിനെ വാങ്ങുന്ന സംഭവങ്ങൾ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ‘വാങ്ങുന്ന’ യുവതികൾ വലിയ രീതിയിലുള്ള മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകാറുണ്ട്. 10 മാസം മുമ്പ് 2 ലക്ഷം രൂപയ്ക്ക് പ്രേം റാം മേഘ്‌വാൾ യുവതിയെ വാങ്ങുകയായിരുന്നു എന്നാണു വിവരം. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user