തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഡോ. വി വേണു വിരമിക്കുകയും ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറി ആവുകയും ചെയ്‌തതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന മാറ്റമുണ്ടായത്. ആഭ്യന്ത വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് ജലവിഭവ, ഷിപ്പിങ്, ഉള്‍നാടന്‍ ജലഗതാഗതത്തിന്‍റെ അധിക ചുമതല നല്‍കി. ജീവന്‍ ബാബുവിനെ വാട്ടര്‍ അതോറിറ്റി എംഡിയായി നിയമിച്ചു.
മറ്റ് സ്ഥലം മാറ്റങ്ങള്‍ ഇങ്ങനെ :
ഡോ. വീണ മാധവന്‍ - പി ആന്‍ഡ് എആര്‍ഡി സ്‌പെഷ്യല്‍ സെക്രട്ടറി, സഹകരണ വകുപ്പിന്‍റെ അധിക ചുമതല.
ഡോ. ഡി. സജിത് ബാബു - സഹകരണ രജിസ്ട്രാര്‍.
കെ.ഗോപാലകൃഷ്‌ണന്‍ - വ്യവസായ വകുപ്പ് ഡയറക്‌ടര്‍, പട്ടിക ജാതി വികസന വകുപ്പ് ഡയറക്‌ടറുടെ അധിക ചുമതല.
ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ - ധന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കെഎഫ്‌സി എംഡിയുടെ അധിക ചുമതല.
ടി വി സുഭാഷ് - പിആര്‍ഡി ഡയറക്‌ടര്‍, കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എംഡിയുടെ അധിക ചുമതല.
ഡോ. വിനയ് ഗോയല്‍ - എന്‍എച്ച്‌എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍.
ഡോ. അശ്വതി ശ്രീനിവാസ് - എറണാകുളം ജില്ല വികസന കമ്മിഷണര്‍, വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി എംഡിയുടെയും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയുടെയും അധിക ചുമതല.
സഫ്‌ന നസ്‌റുദ്ദീന്‍ - ലേബര്‍ കമ്മിഷണര്‍
മുകുന്ദ് താക്കൂര്‍ - സിവില്‍ സപ്ലൈസ് കമ്മിഷണര്‍
അരുണ്‍ എസ് നായര്‍ - പ്രവേശന പരീക്ഷ കമ്മിഷണര്‍, കെഎസ്ആര്‍എസ്‌ഇ സെന്‍ററിന്‍റെ അധിക ചുമതല.
മുഹമ്മദ് ഷഫീഖ് - പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ ഇവാലുവേഷന്‍ ആന്‍ഡ് മോണിറ്ററിങ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കെടിഡിഎഫ്‌സി എംഡിയുടെ അധിക ചുമതല.
സച്ചിന്‍ കുമാര്‍ യാദവ് - ധന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി.
സൂഫിയാന്‍ അഹമ്മദ് - ഡയറക്‌ടര്‍ എംപ്ലോയ്‌മെന്‍റ് ആന്‍ഡ് ട്രെയിനിങ്, കെഎഎസ്ഇ എംഡിയുടെ അധിക ചുമതല.
സന്ദീപ് കുമാര്‍ - കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്‌ടര്‍
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക