കോഴിക്കോട്: അത്തോളി-ഉള്ളിയേരി പ്രദേശത്ത് പുലിയെ കണ്ടതായി സംശയം. പുലിയോട് സാദൃശ്യം തോന്നുന്ന ജീവിയെ ആണ് കണ്ടത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ജീവി സ്ഥലത്ത് എത്തിയത്. അത്തോളി പെട്രോൾ പമ്പിന് സമീപമുള്ള വരയാലിൽ ഹൈദറിൻ്റെ വീടിന്‍റെ പുറകിലെ സിസിടിവിയിലാണ് ജീവിയുടെ ദൃശ്യം പതിഞ്ഞത്. പുലിയെ കണ്ടതോടെ അത്തോളി ഉള്ളിയേരി പ്രദേശവാസികൾ ഭീതിലാണ്.
പുലിയുടെതായി മറ്റ് തെളിവുകൾ ഉണ്ടോ എന്ന് താമരശ്ശേരി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഓഫീസർ, ആർ ആർ ടി എന്നിവർ പരിശോധിച്ച് വരികയാണ്. ഇന്ന് രാത്രിയിലും ജീവിക്കായി തെരച്ചിൽ നടത്തും.
ഞായറാഴ്‌ച (ഓഗസ്‌റ്റ് 18 ) അത്തോളി വേളൂരിൽ പുലിയെ കണ്ടതായി വാർത്ത പ്രചരിച്ചിരുന്നു. പിന്നാലെ കൂമുള്ളിയിൽ പുലിയെ കണ്ടതായി വിദ്യാർഥി ഫോട്ടോ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടയിലാണ് ഉള്ളിയേരിയിൽ വീടിന് സമീപം പുലിയെ കണ്ടെന്ന് വിവരം പുറത്ത് വരുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക