Thursday 15 August 2024

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വ്യാപക സ്ഥലം മാറ്റം; ടി നാരായണന്‍ കോഴിക്കോട് കമ്മിഷണര്‍, ചൈത്ര തെരേസ കൊല്ലം സിറ്റി കമ്മിഷണറാകും

SHARE

തിരുവനന്തപുരം: കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ മാറ്റിയും കൊല്ലം കമ്മിഷണറായി യുവ വനിതാ ഐപിഎസ് ഓഫീസറെ നിയമിച്ചും എസ്‌പി തലത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വ്യാപക സ്ഥലം മാറ്റം. സര്‍വീസിലിരിക്കെ ഐപിഎസ് നേടിയ ഉദ്യോഗസ്ഥര്‍ക്കും എസ്‌പി തലത്തില്‍ നിയമനം നല്‍കിയിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന രാജ്‌പാല്‍ മീണയെ കണ്ണൂര്‍ റേഞ്ച് ഡിസിപിയായി നിയമിച്ചു.
വയനാട് എസ്‌പിയായിരുന്ന ടി നാരായണനാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി ചൈത്ര തെരേസ ജോണിനെ നിയമിച്ചു. ചൈത്ര സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്ക് ആലപ്പുഴ എസ്‌പിയായി 2022 ബാച്ചില്‍ സര്‍വീസിലിരിക്കെ ഐപിഎസ് ലഭിച്ച എംപി മോഹനചന്ദ്രന്‍ നായരെ നിയമിച്ചു.
കോട്ടയം എസ്‌പി കാര്‍ത്തിക്കിനെ വിജിലന്‍സ് ആസ്ഥാനത്ത് എസ്‌പിയായി നിയമിച്ചു. എറണാകുളം ആൻ്റി ടെററിസ്‌റ്റ് സക്വാഡ് എസ്‌പി എസ് സുജിത്ദാസിനെ പത്തനംതിട്ട എസ്‌പിയായി നിയമിച്ചു. കെവി സന്തോഷിനെ എംഎസ്‌പി കമാന്‍ഡൻ്റ് സ്ഥാനത്ത് നിന്ന് എക്‌സൈസ് വിജിലന്‍സ് ഓഫിസറാക്കി
ഡി ശില്‍പ്പയാണ് കാസര്‍ഗോഡ് എസ്‌പി. കാസർഗോഡ് എസ്‌പിയായിരുന്ന പി ബിജോയിയെ പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലാക്കി. തിരുവനന്തപുരം ഡിസിപി നിതിന്‍രാജിനെ കോഴിക്കോട് റൂറല്‍ എസ്‌പിയായി നിയമിച്ചു. കണ്ണൂർ റൂറല്‍ എസ്‌പിയായി അഞ്ജു പിലാവളിനെ നിയമിച്ചു. വിബി വിജയഭാരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം ഡിസിപി.
മറ്റ് സ്ഥലം മാറ്റങ്ങള്‍: വി യു കുര്യാക്കോസ്- എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി, പി എന്‍ രമേഷ്‌കുമാര്‍- സഹകരണ വിജിലന്‍സ് എസ്‌പി, എം എല്‍ സുനില്‍- എറണാകുളം ആൻ്റി ടെററിസ്‌റ്റ് സ്‌ക്വാഡ് എസ്‌പി, അരവിന്ദ് സുകുമാരന്‍- ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്‌പി, കെ എസ് ഗോപകുമാര്‍- എക്‌സൈസ് അഡീഷണല്‍ കമ്മിഷണര്‍, എ എസ് രാജു - എംഎസ്‌പി കമന്‍ഡൻ്റ്.
വി അജിത്- ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍, കെ കെ അജി- സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്‌പി, വിവേക് കുമാര്‍- പൊലീസ് സംഭരണ വിഭാഗം എഐജി, ഹേമലത- ആര്‍ആര്‍എഫ്ബി കമാന്‍ഡൻ്റ്, വി സുനില്‍കുമാര്‍- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ഓഫീസര്‍, ടി ഫറാ- സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്‌പി.
തപസ് ബസുമതറായ്- വയനാട് എസ്‌പി, ഷാഹുല്‍ ഹമീദ്- കോട്ടയം എസ്‌പി, മുഹമ്മദ് നദീമുദ്ദീന്‍- ഐആര്‍ബി കമാന്‍ഡൻ്റ്, നകുല്‍ രാജേന്ദ്ര ദേശ്‌മുഖ്- തിരുവനന്തപുരം സിറ്റി ഡിസിപി, അരുണ്‍ കെ പവിത്രന്‍-കോഴിക്കോട് സിറ്റി ഡിസിപി, ജുവ്വനപുഡി മഹേഷ് - ഡിസിപി കൊച്ചി സിറ്റി.
പുതുതായി ഐപിഎസ് ലഭിച്ചവരുടെ പുതിയ പദവികള്‍:
കെ കെ മാര്‍ക്കോസ്- വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ് - 2 എസ്‌പി, ആബ്‌ദുള്‍ റാഷി- എസ്എപി കമാന്‍ഡൻ്റ്, പി സി സജീവന്‍- കോഴിക്കോട് ക്രൈബ്രാഞ്ച് യൂണിറ്റ് 3 എസ്‌പി, വി ജി വിനോദ്‌കുമാര്‍- വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ് - 1 എസ്‌പി, മുഹമ്മദ് ആരിഫ്-എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്‌പി, എ ഷാനവാസ്- സ്‌പെഷ്യല്‍ ബ്രാഞ്ച് ഇൻ്റലിജന്‍സ് എസ്‌പി.
എസ് ദേവമനോഹര്‍- ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി എസ്‌പി, മുഹമ്മദ് ഷാഫി- കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയന്‍ എസ്‌പി, ബി കൃഷ്‌ണകുമാര്‍- എസ്‌പി റെയില്‍വേ, കെ സലിം - അസിസ്‌റ്റൻ്റ് ഡയറക്‌ടര്‍, കേരള പൊലീസ് അക്കാഡമി, ടി കെ സുബ്രഹ്മണ്യന്‍- തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്‌പി.
മഹേഷ് ദാസ്- ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് 1 എസ്‌പി, കെ കെ മെയ്‌ദീന്‍കുട്ടി - ക്രൈം ബ്രാഞ്ച് കോഴിക്കോട് എസ്‌പി വയനാട് എസ്‌പി, എസ് ആര്‍ ജ്യോതിഷ് കുമാര്‍ - ടെലികോം എസ്‌പി, വി ഡി വിജയന്‍ -കെഎപി 5 ബറ്റാലിയന്‍ കമാന്‍ഡൻ്റ്, പി വാഹിദ് എസ്എസ്ബിഎസ്‌പി.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user