Monday 26 August 2024

റംബുട്ടാൻ പഴം തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു:സംഭവം പാലായ്ക്കടുത്ത് മീനച്ചിലിൽ

SHARE


പാലാ : റംബുട്ടാൻ പഴം തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു.പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്. ഇന്നലെ (ഞായർ) വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം.
കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണം .കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു. തൊണ്ടയില്‍ കുടുങ്ങിയ റമ്പൂട്ടാന്‍ കഷ്ണം ആശുപത്രിയില്‍ വച്ചാണ് പുറത്തെടുത്തത്. ഇതിനു മുൻപ്  കോഴിക്കോട് ഇതുപോലെ  റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരണ് മരിച്ചിരുന്നു.. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user