Wednesday 25 September 2024

പാലായിൽ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ലോറി.2 യുവാക്കൾക്ക് ഗുരുതര പരിക്ക്.

SHARE

പാലാ∙ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്, കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ലോറിയുടെ യാത്ര.അപകടത്തിൽ മേവട സ്വദേശി അലൻ കുര്യൻ (26) നോബി (25) എന്നിവർക്കു ഗുരുതര പരുക്കേറ്റു

. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരുക്ക്. കോട്ടയം ജില്ലയിലെ പാലായിൽ പാലാ ബൈപ്പാസിൽ .തിങ്കളാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം.
ഇടിക്കുപിന്നാലെ ലോറിക്കടിയിൽ കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്കു സമീപം ഇല്ലിയ്ക്കൽ താഴെ വൈദ്യുതി തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു.എട്ടു കിലോമീറ്റർ ഓളം റോഡിൽ ഉരഞ്ഞ സ്കൂട്ടർ പൂർണമായും നശിച്ചു. ലോറിയിൽ ലോഡ് ഉണ്ടായിരുന്നില്ല.ലോറിയിൽനിന്നു മദ്യക്കുപ്പികൾ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു..



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user