Wednesday 25 September 2024

കടുത്തുരുത്തി ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ.

SHARE

കടുത്തുരുത്തി ∙ കോട്ടയം–എറണാകുളം റോഡിനു സമാന്തരമായ ബൈപാസ് റോഡിന്റെ അന്തിമഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു മുന്നോടിയായുള്ള പണികൾ ആരംഭിച്ചു.

താഴത്തുപള്ളിയുടെ മുൻ വശത്തും ചുള്ളിത്തോടിനു സമീപത്തും റോഡ് ഉയർത്തുന്നതിനായി ഇരുവശത്തും സംരക്ഷണഭിത്തി നിർമിക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. റോഡ് ഉയർത്തുന്ന ജോലികളും നടക്കുന്നുണ്ട്.റോഡ് ഉയർത്തുന്ന ജോലികളും നടക്കുന്നുണ്ട്. 

സമാന്തരപാതയുടെ അവസാനഘട്ട നിർമാണത്തിനായി 8 കോടിയുടെ വികസന പദ്ധതിക്കു പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതലയോഗം അംഗീകാരം നൽകിയിരുന്നു.

സംരക്ഷണഭിത്തി നിർമാണം, റോഡ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ബ്ലോക്ക് ജംക്‌ഷന് സമീപം ഗ്രാമീണ റോഡിൽ അടിപ്പാത നിർമാണം, വെള്ളക്കെട്ട് പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ, ബിഎം ആൻഡ് ബിസി ഉന്നതനിലവാരത്തിലുള്ള റോഡ് ടാറിങ്, റോഡിന്റെ ഇരുവശവും ബലപ്പെടുത്തുന്നതിനുള്ള നിർമാണജോലികൾ എന്നിവ ഉൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ പണികളും ഉൾപ്പെടുത്തിയാണ് അന്തിമ എസ്റ്റിമേറ്റിന് രൂപം നൽകിയിരിക്കുന്നത്.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user