ആഗ്രയിലെ ഹത്രാസില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ യുവാവിന്റെ വെളിപ്പെടുത്തിലില്‍ പോലീസ് അന്വേഷണം നടത്തുകയും യുവാവ് പറഞ്ഞ സ്ഥലത്ത് വീടിന്റെ ഒരു വശത്തായി കുഴിച്ചുനോക്കുകയും അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ബുദ്ധാസിംഗ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നും പോലീസ് കണ്ടെത്തി. ബുദ്ധയുടെ ഏറ്റവും ഇളയമകന്‍ പഞ്ചാബി സിംഗാണ് വെളിപ്പെടുത്തലുമായി പോലീസിനെ സമീപിച്ചത്. സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിഎന്‍എ ടെസ്റ്റിന്റെയും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ എടുക്കുമെന്ന് പോലീസ് പറഞ്ഞു.
2024 ജൂലൈ 1 ന് പഞ്ചാബിസിംഗ് തന്റെ മൂത്ത മൂന്ന് സഹോദരങ്ങളുമായി വഴക്കുണ്ടായ ഒരു സാഹചര്യം ഉണ്ടായി. പണത്തിന്റെ പേരില്‍ ഏറ്റവും മൂത്ത സഹോദരനും ഇപ്പോള്‍ 51 വയസ്സുള്ളയാളുമായ പ്രദീപ്കുമാറുമായി വഴക്ക് രൂക്ഷമാകുകയും തുടര്‍ന്ന് പ്രദീപ് കുമാര്‍ 1994 ല്‍ ചെയ്തത് പോലെ നിന്നെയും അച്ഛന്റെ അരികിലേക്ക് പറഞ്ഞയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പഞ്ചാബിസിംഗ് പോലീസിനോട് പറഞ്ഞത്.
തനിക്ക് ഒമ്ബത് വയസ്സുള്ളപ്പോള്‍ തന്റെ മാതാവ് ഊര്‍മ്മിളാദേവിയും (ഇപ്പോള്‍ 70 വയസ്സ്) സഹോദരങ്ങളായ പ്രദീപ്, മുകേഷ് എന്നിവരും രാജ്‌വീര്‍സിംഗ്് എന്ന പണക്കാരുനും ചേറന്ന് പിതാവിനെ കൊലപ്പെടുത്തുന്നത് കണ്ടെന്നാണ് പഞ്ചാബി സിംഗ് പോലീസിനോട് പറഞ്ഞത്. പതിവായി രാജ്‌വീര്‍ മാതാവിനെ കാണാന്‍ പതിവായി വീട്ടില്‍ വരുമായിരുന്നു. ഇത് മാതാപിതാക്കള്‍ തമ്മില്‍ നിരന്തരം വഴക്കിന് കാരണമായി.
അന്ന് രാത്രിയില്‍ സിംഗിനെയും മൂന്നാമത്തെ സഹോദരനെയും അയല്‍വീട്ടില്‍ ഉറങ്ങാന്‍ വിട്ടു. എന്നാല്‍ ഉറക്കം വരാതിരുന്ന അയാള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പിതാവിനെ ശ്വാസം മുട്ടിച്ചു കൊന്ന നിലയിലാണ് കണ്ടെത്തിയത്. അതിന് ശേഷം അമ്മയും മക്കളും ചേര്‍ന്ന് മൃതദേഹം വീടിന് സമീപത്തെ മുറ്റത്ത് കുഴിച്ചിടുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പോലീസിനോട് പറഞ്ഞതിന് പിന്നാലെ വ്യാഴാഴ്ച സ്ഥലശത്തത്തിയ പോലീസ് സംഘം മൃതദേഹം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ചില ബന്ധുക്കളെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.