Friday 13 September 2024

ഐഎസ്എൽ ഇന്ന് തുടക്കം കിക്കോഫ് വൈകിട്ട് 7.30ന് ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനും മുംബൈ സിറ്റിയും നേർക്കുനേർ.

SHARE

കൊൽക്കത്ത∙   മോഹൻ ബഗാൻ – മുംബൈ സിറ്റി എഫ്സി മത്സരത്തിനു കിക്കോഫ് ഇന്നു വൈകിട്ട് 7.30ന് കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ. കഴിഞ്ഞ സീസണിൽ ലീഗ് ചാംപ്യൻമാർക്കുള്ള ഷീൽഡ് സ്വന്തമാക്കിയതിനു പിന്നാലെ ഐഎസ്എൽ കിരീടവും നേടി ഡബിൾ തികയ്ക്കാനെത്തിയ ബഗാനെ 3–1നായിരുന്നു ഫൈനലിൽ മുംബൈ പരാജയപ്പെടുത്തിയത്.ആ തോൽവിക്കു പകരം വീട്ടാൻ ഉറപ്പിച്ചാകും ഇന്ന് സ്വന്തം മൈതാനത്ത് ബഗാൻ ഇറങ്ങുന്നത്. പുതുതായി ടീമി‍ൽ എത്തിച്ച ഓസ്ട്രേലിയൻ താരം ജാമി മക്‌ലാറെനാണ് ബഗാന്റെ ആക്രമണങ്ങൾക്ക് തേർതെളിക്കുക. പരുക്ക് അലട്ടുന്നുണ്ടെങ്കിലും ആദ്യ മത്സരത്തിൽ മക്‌ലാറെൻ കളിക്കുമെന്നാണ് ബഗാൻ ആരാധകരുടെ പ്രതീക്ഷ.മറുവശത്ത് പുതിയ സീസൺ വിജയത്തോടെ തുടങ്ങാൻ തന്നെയാകും നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റിയുടെ ശ്രമം.ഇന്ത്യൻ മിഡ്ഫീൽഡർ ബ്രണ്ടൻ ഫെർണാണ്ടസ്, ഫ്രഞ്ച് മിഡ്ഫീൽഡർ ജെറമി മൻസോറോ തുടങ്ങിയവരെ ഇത്തവണ ടീമിലെത്തിച്ചതോടെ മധ്യനിരയുടെ കരുത്തിലാകും സീസണിൽ ടീമിന്റെ കുതിപ്പെന്ന് മുംബൈ സൂചന നൽകിക്കഴി‍‍ഞ്ഞു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user