Friday 13 September 2024

ഓണാഘോഷത്തിൽ വാട്ടർ അതോറിറ്റി കരാറുകാർ പട്ടിണി സമരത്തിൽ!.

SHARE



കേരളത്തിലെ വാട്ടർ അതോറിറ്റിയിലെ കോൺട്രാക്ടേഴ്സ് ചെറുകിട കരാറുകാർ ഇന്ന് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരുകയാണ്. കരാർ മേഖലയിൽ ബില്ലുകൾ മാറി നൽകാത്തതു കാരണം കരാറുകാരും അവരുടെ കുടുംബാംഗങ്ങളും തൊഴിലാളികളും  ആത്മഹത്യയുടെ വക്കിലാണ്.വാട്ടർ അതോറിറ്റി മാനേജ്മെന്റും ബഹുമാനപെട്ട ജലവിഭവ വകുപ്പ് മന്ത്രി,ധനകാര്യവകുപ്പ് മന്ത്രി,മുഖ്യമന്ത്രി എന്നിവർക്ക് ഈ അവസ്ഥ ചൂണ്ടി കാണിച്ചിട്ട് പല പ്രാവശ്യം നിവേദനം നൽകിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ  വാട്ടർ അതോറിറ്റി കരാറുകാർ തിരുവോണ ദിവസം അവർ കേന്ദ്ര കാര്യലയമായ ജലഭവനു മുന്നിൽ പട്ടിണി സമരം നടത്തുന്നു.
  
സമരത്തിന്റെ സഹരിച്ചറിയാവും അവരുടെ പ്രേശ്നങ്ങളും 
കരാറുകാർക്ക് അത്യാവശ്യ അറ്റകുറ്റ പണികൾ നടത്തിയ വകയിൽ 18 മാസകാലത്തെ 200 കോടി രൂപ കുടിശ്ശിക അനുവദിക്കുക.സ്റ്റേറ്റ്പ്ലാനിൽ വിവിധ ഹെഡുകളിലെ കരാറുകാരുടെ കോടികളുടെ കുടിശ്ശിക അനുവദിക്കുക. ജലജീവൻമിഷൻ വർക്കുകളിൽ കരാറുകാരുടെ കുടിശ്ശികയായ 4500 കോടി അനുവദിക്കുക. റണ്ണിംഗ് കോൺട്രാക്ട് വർക്കുകളിൽ നടപ്പിലാക്കിയ അശാസ്ത്രീയ പരിഷ്‌കരണങ്ങൾ ഒഴിവാക്കുക.വർക്കുകൾ ചെറുകിട കരാറുകാർക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ടെൻ്റർ ചെയ്യുക.2024 DSR നടപ്പിലാക്കുക.എന്നീ കാരണങ്ങളാണ്  അവർ പറയുന്നത്.


ഓണാഘോഷദിനത്തിലാണ്  കുടിശ്ശികകൾ തീർക്കാതെ യാതൊരു നടപടിയും എടുക്കാത്തതിനാണ് തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെയുളള മുഴുവൻ കരാറുകാരും ഈ സമരം ചയ്യുന്നതു എന്നാണ് പറയുന്നത്.കുടിശ്ശിക നൽകാത്തത് കൊണ്ട് വളരെയേറെ ബുദ്ധിമുട്ടുകയാണ് അവർ എല്ലാരും അതിനാലാണ് ഇവർ ഇങ്ങനെ ഒരു പട്ടിണി സമരത്തിന് ഇറങ്ങുന്നത് എന്നാണ് പറയുന്നത്.2023 ഡിസംബർ മാസത്തോടു കൂടി എല്ലാ കുടിശ്ശികയും നൽകും എന്നാണ് പല തവണ പറഞ്ഞിരുന്നെങ്കിലും ഇത് വരെ തീർക്കാൻ പറ്റിയിട്ടില്ല എന്നാണു പറയുന്നത് 18 മാസത്തെ കുടിശ്ശികയാണ് ഇതുവരെ കൊടുത്തു തീർക്കാത്തത്.തൊഴിലാളികൾക്ക് ഓണം ആഘോഷിക്കാനുള്ള പൈസ പോലും കൊടുക്കാൻ സാധിക്കുന്നില്ല അത് കൊണ്ടാണ് കരാറുകാർ എല്ലാവരും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.


പ്രസിഡന്റായ സെബാസ്റ്യൻ കുളത്തുങ്കൽ MLA ,വർക്കിംഗ് പ്രസിഡന്റായ രാജൻ എൻ ,വൈസ് പ്രസിഡന്മാരായ വിജയൻ ടി. ,  പി.വി.അശോക് കുമാർ ,ജനറൽ സെക്രട്ടറി എം.സിദ്ധാർഥൻ ജോയിന്റ് സെക്രട്ടറി എ.പി ബിനുകുമാർ ,ട്രീസറെർ ഡി.എസ്.രാജേഷ് കുമാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ്  കേരളാ വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് സംയുക്ത സമരം നടത്തുന്നത്




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user