ഇടുക്കി: മുനിയറയിൽ സ്വകാര്യ ബസ് മോഷ്‌ടിച്ച് കടന്നുകളയുന്നതിനിടെ അപകടം. പിന്നാലെ വാഹനം ഉപേക്ഷിച്ച് മോഷ്‌ടാവ് രക്ഷപ്പെട്ടു. സർവീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട സ്വകാര്യ ബസാണ് മോഷണം പോയത്. ഇന്നലെ (സെപ്‌റ്റംബർ 2) രാത്രിയാണ് സംഭവം.
അടിമാലി - നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നക്ഷത്ര എന്ന സ്വകാര്യ ബസാണ് മോഷണം പോയത്. അപകടത്തില്‍പ്പെട്ട ബസ് ബൈസണ്‍വാലിക്ക് സമീപം നാൽപതേക്കറിൽ നിന്നാണ് കണ്ടെത്തിയത്. മോഷ്‌ടാവ് വാഹനവുമായി കടന്നുകളയുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.
ബൈസൺവാലി നാൽപതേക്കറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക്ക് പോസ്‌റ്റ് തകർത്ത് മൺതിട്ടയിൽ ഇടിച്ചാണ് നിന്നതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നു. ഇതോടെ മോഷ്‌ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉടമയുടെ പരാതിയിൽ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക