Tuesday 3 September 2024

'അങ്ങനെയൊരു പെണ്‍കുട്ടിയെ അറിയുകയും കണ്ടിട്ടുമില്ല; ഇത്തരം വ്യാജ ആരോപണങ്ങള്‍ അനുവദിക്കാനാകില്ല, ശാസ്‌ത്രീയമായ ഏത് അന്വേഷണത്തിനും തയ്യാര്‍: നിവിന്‍ പോളി

SHARE


എറണാകുളം: തനിക്കെതിരെയുയര്‍ന്ന ലൈംഗിക ആരോപണം നിഷേധിച്ച് ചലച്ചിത്ര താരം നിവിന്‍ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്ന് നിവിന്‍പോളി വ്യക്തമാക്കി. അങ്ങനെയൊരാളെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ലെന്നും നടന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
താന്‍ നിയമപോരാട്ടം തുടരുമെന്നും ഏതറ്റം വരെയും പോകാന്‍ താന്‍ തയാറാണെന്നും നിവിന്‍ പോളി പറഞ്ഞു. ഇത്തരം വ്യാജ ആരോപണങ്ങള്‍ അനുവദിക്കാനാകില്ല. നാളെ ആര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉയരാം.
ആരെങ്കിലും ഇതിനെതിരെ സംസാരിച്ച് തുടങ്ങിയില്ലെങ്കില്‍ ഇതിങ്ങനെ തുടര്‍ന്ന് പോകും. സത്യാവസ്ഥ തെളിയിക്കാന്‍ ശാസ്‌ത്രീയമായ ഏത് അന്വേഷണത്തിനും തയാറാണെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേ ഉള്ളൂ. നിങ്ങള്‍ വാര്‍ത്ത കൊടുത്തോളൂ. പക്ഷേ തന്‍റെ നിരപരാധിത്വം തെളിയുമ്പോള്‍ അതിനും ഇതേ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു മാസം മുമ്പ് ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് തന്നോട് ഒരു സ്‌ത്രീ തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നായിരുന്നു നിയമോപദേശം കിട്ടിയത്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നും നിവിന്‍ പോളി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടാകാമെന്ന് കരുതുന്നുവെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user