Monday 9 September 2024

'കിഷ്കിന്ധാ കാണ്ഡ'ത്തിലെ ലിറിക്കൽ വീഡിയോ ! ടിബറ്റൻ വരികൾ

SHARE

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാ കാണ്ഡം'ത്തിലെ 'വാനര ലോകം' എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ശ്യാം മുരളീധരന്റെ വരികൾക്ക് മുജീബ് മജീദ് സം​ഗീതം പകർന്ന ​ഗാനം ജോബ് കുര്യനും ജെ'മൈമയും ചേർന്നാണ് ആലപിച്ചത്. ടിബറ്റൻ വരികളോടെ ആരംഭിക്കുന്ന ആദ്യ മലയാള ​ഗാനം എന്ന പ്രത്യേകത ​ഗാനത്തിനുണ്ട്.


ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തും. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user