കൊച്ചി : (08.09.2024) ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സുരക്ഷ പദ്ധതിയുടെ സഹായ വിതരണം നാളെ (10.09.2024, ചൊവ്വ) നടക്കും. എറണാകുളം എം.ജി.റോഡിലുള്ള കെ.എച്ച്.ആര്‍.എ ഭവനില്‍ രാവിലെ 9.30. ന് സംസ്ഥാന പ്രസിഡന്റ് ജി.ജയപാലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സഹായ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാള്‍, ട്രഷറര്‍ മുഹമ്മദ് ഷെരീഷ്, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മരണപ്പെടുന്ന അംഗങ്ങള്‍ക്ക് മരണാനന്തര സഹായം നല്‍കുന്നതിനായി രൂപീകരിച്ചതാണ് സുരക്ഷാ പദ്ധതി. ഇതിലൂടെ അംഗത്തിന്റെ അവകാശികള്‍ക്ക് പത്ത് ലക്ഷം രൂപയാണ് നല്‍കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക