Friday 13 September 2024

കിഷ്കിന്ധാ കാണ്ഡം ഓണം തൂക്കി വിജയം ആഘോഷിക്കാന്‍ താരങ്ങൾ ഇന്ന് കോഴിക്കോട്

SHARE

ഓണച്ചിത്രമായി പുറത്തിറങ്ങിയ  ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം' തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിച്ചത്.  സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണ് ഈ ചിത്രമെന്ന് പ്രേക്ഷകർ ഒന്നാകെ പറയുന്നു. 

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി ചിത്രത്തിലെ താരങ്ങളായ ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വൈകീട്ട് അഞ്ചു മണിക്ക് എത്തും. താരങ്ങള്‍ കിഷ്കിന്ധാ കാണ്ഡത്തിന്റെ പ്രേക്ഷകരെ കാണുകയും ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്യും. 


കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ  കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user