Monday 30 September 2024

പാലിയേക്കര ടോൾ പ്ലാസയിൽ ഒറ്റ തവണ ടോൾ പ്ലാസ കടന്നപ്പോൾ എട്ട് തവണ ടോൾ ഈടാക്കി.

SHARE


കളമശ്ശേരി: പാലിയേക്കര ടോൾ പ്ലാസയിൽ പണം നഷ്ടമായെന്ന
പരാതിയുമായി കളമശ്ശേരി സ്വദേശി അജ്‌നാസ്‌. അജ്‌നാസിന്റെ കാര്‍ ടോൾ
ച്ലാസയിലൂടെ കടന്നുപോയപ്പോള്‍ എട്ട്‌ തവണയാണ്‌ ഫാസ്റ്റാഗില്‍ നിന്നു പണം ഈടാക്കിയത്‌.

തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളത്തുനിന്ന്‌ തൃശ്ശൂരിലേക്ക്‌
പോവുകയായിരുന്ന വാഹനം വൈകീട്ട്‌ മുന്നേകാലിനാണ്‌ ടോൾ പ്ലാസ കടന്നത്‌.
90 രൂപയാണ്‌ ഒരു വശത്തേക്കുള്ള ടോൾ ചാര്‍ജ്‌. എന്നാല്‍, ഈ സമയം മുതൽ
അഞ്ച്‌ മണി വരെ പല സമയത്തായി 90 രൂപ വീതം എട്ട്‌ തവണ പണം
നഷ്ടമായിട്ടുണ്ട്‌.
പിറ്റേദിവസം കണ്ടെയ്‌നര്‍ റോഡിലെ പൊന്നാരിമംഗലം ടോളിൽ
എത്തിയപ്പോഴാണ്‌ ഫാസ്റ്റാഗില്‍ നിന്ന്‌ പണം നഷ്ടമായ വിവരം അറിഞ്ഞത്‌.
അക്കണ്ടില്‍ ബാലന്‍സ്‌ ഉണ്ടെന്ന്‌ കരുതി ടോൾ കടക്കാന്‍ ശ്രമിച്ചപ്പോൾ
മതിയായ തുക ഇല്ലെന്ന പേരിൽ അവിടെ വാഹനം തടഞ്ഞു. അവിടുത്തെ
ജീവനക്കാരാണ്‌ അക്കരണ്ടില്‍ നെഗറ്റീവ്‌ ബാലന്‍സ്‌ ആണെന്ന വിവരം
അറിയിച്ചത്‌. തുടര്‍ന്ന്‌ ഫാസ്റ്റ്‌ സ്റ്റേറ്റ്മെന്റ്‌ പരിശോധിച്ചപ്പോഴാണ്‌ പാലിയേക്കര
ടോളിൽ നടന്ന തട്ടിപ്പ്‌ വ്യക്തമായത്‌.

പിന്നീട്‌ എന്‍.എച്ച്‌.എ.ഐ. വെബ്സൈറ്റില്‍ നൽകിയിട്ടുള്ള പാലിയേക്കര ടോൾ
ഇന്‍ചാര്‍ജിന്റെ നമ്പറില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സച്ച്‌
ഭാഫാണെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഇത്‌ സംബന്ധിച്ച പരാതി പുതുക്കാട്‌
പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഇ മെയിലായി അയച്ചെങ്കിലും മൂന്ന്‌ ദിവസമായിട്ടും
മറുപടി ഒന്നും ലഭിച്ചില്ലെന്നും വാഹന ഉടമ പറഞ്ഞു. അതിനാല്‍ വിഷയത്തിൽ
അന്വേഷണമാവശ്യപ്പെട്്‌ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നൽകി.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user