കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം.. മോഷ്ടാവിൻ്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചു. മാധവൻപടി ജംഗഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.. വീടുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്. എങ്കിലും ക്യാമറ ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മെലിഞ്ഞ്, ഉയരം കൂടിയ 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്. പ്രദേശവാസികളായ സരിൻ, ലില്ലിക്കുട്ടി, പി.ടി മാത്യു, മോൻസി, വർഗീസ് തുടങ്ങിയവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഒരു വീട്ടിൽ ജനൽ കമ്പി വളച്ച് അകത്തുകയറാൻ ശ്രമം നടത്തിയിട്ടുണ്ട്.
മറ്റൊരു വീട്ടിൽ, മോഷ്ടാവ് കയറിയത് മനസിലാക്കി പോലീസിനെയും, വിജയപുരം പഞ്ചായത്ത് വാർഡ് മെമ്പറെയും അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സമീപ വീടുകളിലും മോഷണശ്രമം നടത്തിയത് വ്യക്തമായത്. എന്നാൽ പിറ്റേന്ന് മാത്രമാണ് കൂടുതൽ വീടുകളിൽ കയറിയതായി വ്യക്തമായത്. ഒരുമാസം മുമ്പ് സമാനമായ രീതിയിൽ മിൽമ ഡയറിക്ക് സമീപമുള്ള രണ്ട് വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക