Wednesday 4 September 2024

ചൈന ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നാവികസേനാ സാന്നിധ്യം ശക്തമാക്കി.

SHARE

ന്യൂഡൽഹി: പ്രാദേശിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ  ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നാവികസേനയുടെ സാന്നിധ്യം ചൈന വർധിപ്പിക്കുകയാണ്. ഇന്ത്യക്കു ചുറ്റുമുള്ള ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനീസ് ഗവേഷണ കപ്പലുകൾ സജീവമാണെന്ന് റി​പ്പോർട്ടുകൾ പറയുന്നത്.മൂന്ന് യുദ്ധക്കപ്പലുകളുടെ ഒരു മിനി-ഫ്ലീറ്റ് സന്ദർശനത്തിനായി കൊളംബോയിൽ ഉണ്ട്. 


ആഗസ്റ്റിലുടനീളം മൂന്ന് ചൈനീസ് സർവേ കപ്പലുകൾ ഉപഭൂഖണ്ഡത്തിന് ചുറ്റുമുള്ള കടലുകളിൽ സൈനികമായോ ബഹിരാകാശമായോ ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിയിരുന്നു. ചൈനീസ് സർവേ ഷിപ്പായ സിയാങ് യോങ് ഹോങ് ജൂലൈ മുതൽ ഓഗസ്റ്റ് ആദ്യം വരെ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നിരവധി ആഴ്ചകൾ ഉണ്ടായിരുന്നു. ഇതേ സമയം തന്നെ മറ്റ് രണ്ട് ചൈനീസ് സർവേ കപ്പലുകളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഞ്ചരിച്ചിരുന്നു.സാറ്റലൈറ്റ്, മിസൈൽ ട്രാക്കിംഗിനായി ഉപയോഗിക്കുന്ന യുവാൻ വാങ് 7 എന്ന കപ്പൽ ആയിരുന്നുണ്ടാരുന്നത് . മറ്റൊന്ന്, ചൈനയിലെ എക്കാലത്തെയും വലിയ സമുദ്രശാസ്ത്ര ഗവേഷണ-പരിശീലന കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സോങ് ഷാൻ ഡാ യുവും. ഡ്രോണുകൾക്കും ഹെലികോപ്റ്ററുകൾക്കുമുള്ള ലാൻഡിംഗ് പ്ലാറ്റ്‌ഫോം സോങ് ഷാൻ ഡാ യുവെ അവതരിപ്പിക്കുന്നു. ഇതിനെ ‘കടലിലെ ഒരു വലിയ മൊബൈൽ ലബോറട്ടറി’ എന്നാണ് വിളിക്കുന്നത്.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user