ഫരീദാബാദ്: കാലിക്കടത്തുകാരെന്ന് സംശയിച്ച് ഒരു സംഘം യുവാക്കളെ പിന്തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പത്തൊന്‍പതുകാരനായ യുവാവിനെയാണ് ഹരിയാനയിലെ ഫരീദാബാദില്‍ ഡല്‍ഹി -ആഗ്ര ദേശീയപാതയില്‍ വച്ച് വെടിവച്ച് കൊന്നത്. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരെയാണ് അറസ്റ്റ്. ഇവര്‍ ഗോസംരക്ഷണ സമിതിയിലെ അംഗങ്ങളാണ്.
കഴിഞ്ഞ മാസം 23നാണ് 20 കിലോമീറ്ററോളം ഇവര്‍ ഒരു ഡസ്റ്റര്‍ കാറിനെ പിന്തുടര്‍ന്ന് ആക്രമണം നടത്തിയത്. പിന്തുടരുന്നതിനിടെ കാറിനുള്ളിലുണ്ടായിരുന്ന ആര്യന്‍റെ കഴുത്തിലേക്ക് വെടി ഉതിര്‍ക്കുകയായിരുന്നു. കാര്‍ നിരത്തിയപ്പോഴേക്കും യുവാവിന്‍റെ നെഞ്ചിലേക്കും വെടിയുതിര്‍ത്തു. ഗാഡ്‌പുരി ടോള്‍പ്ലാസയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പ്രതികള്‍ ഇവരെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
ഇവര്‍ക്ക് ഫോര്‍ച്യൂണര്‍, ഡസ്റ്റര്‍ കാറുകളിലായി പശുക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നുവിത്. ഫരീദാബാദിലെ പട്ടേല്‍ ചൗക്കില്‍ വച്ച് ഇവര്‍ ഡസ്റ്റര്‍ കാറിനെ കാണുകയും നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സംഘം ഇവരെ പിന്തുടരുകയായിരുന്നു.
ആര്യനെക്കൂടാതെ ഹര്‍ഷിത്, ഷാന്‍കി എന്നീ രണ്ട് പേരും കാറിലുണ്ടായിരുന്നു. ഇവരുടെ പേരില്‍ ചില ക്രിമിനല്‍ കുറ്റങ്ങള്‍ നിലവിലുണ്ട്. ഇവര്‍ക്ക് പുറമെ രണ്ട് സ്‌ത്രീകളും കാറിലുണ്ടായിരുന്നു. ആര്യന്‍റെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ആക്രമണത്തിനുപയോഗിച്ച തോക്കും വാഹനവും പൊലീസ് പിടിച്ചെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക