ഇലവീഴാപൂഞ്ചിറ: പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അതിപ്പോൾ ശുദ്ധമായ വായുവും തണുത്ത അന്തരീക്ഷവും പ്രകൃതി രമണീയമായ സ്ഥലും ആകുമ്പോൾ ആസ്വാദനത്തിന് ഭംഗിയേറും. അധികം കഷ്ടപ്പാടുകള്‍ ഒന്നുമില്ലാതെ അത്യാവശ്യം റൈഡിംഗ് എക്‌സ്പീരിയന്‍സൊക്കെ ലഭിക്കുന്ന സ്ഥലവും കൂടിയായല്‍ സന്തോഷം ഡബിളാകും. എന്നാല്‍ കോട്ടയത്തിന് അടുത്ത് അത്തരത്തിലൊരു സ്ഥലമുണ്ട്.
കോട്ടയത്ത് നിന്നും 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. പേരില്‍ തന്നെ കൗതുകം ഉണര്‍ത്തുന്ന ഇവിടം മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂര്‍ മല, തോണിപ്പാറ എന്നിവയിലുള്ള സുന്ദരമായ പ്രദേശമാണ്. ഇവിടെയുള്ള കുളം മഹാഭാരത കഥയിലെ പാഞ്ചാലി കുളിക്കുവാന്‍ ഉപയോഗിച്ചിരുന്ന കുളമാണെന്ന് ഐതീഹ്യമുണ്ട്.
മഴക്കാലത്താണ് ഇലവീഴാപൂഞ്ചിറ കൂടുതല്‍ സുന്ദരിയാകുക. മഴക്കാലത്ത് ഈ താഴ്‌വരയാകെ മനോഹരമായ ഒരു തടാകമായി രൂപാന്തരപ്പെടും. ഈ സമയത്ത് എത്തുന്നവര്‍ക്ക് പ്രകൃതി ഭംഗിയുടെ മറ്റൊരു ദൃശ്യാവിഷ്‌ക്കാരം തന്നെ ലഭിക്കും. ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത്. സൂര്യോദയവും അസ്തമയവും കാണാന്‍ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.
ആയിരക്കണക്കിന് ഏക്കര്‍ പരന്നു കിടക്കുന്ന ഈ പ്രദേശത്തെ ഒരു ട്രക്കിംഗ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 15 പേര്‍ക്ക് വരെ താമസ സൗകര്യമുള്ള ഒരു ഡോര്‍മെറ്ററി ഡി.റ്റി.പി.സി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. 3200 അടി വരെ ഉയരമുള്ള കൂറ്റന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശം മനസിന് ശാന്തതയും കുളിര്‍മയുമേകാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണെന്ന് തന്നെ പറയാം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക