വയനാടിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടിയിലെ കാഴ്ച കേരളത്തിൽ തന്നെ മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത കാഴ്ചയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രക്കിംഗ് സ്ഥലങ്ങളിൽ ഒന്നാണ് ചെമ്പ്ര കൊടുമുടി. വയനാട് ജില്ലയിലെ കൽപ്പറ്റിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. എല്ലാവർഷം ഇവിടെ നിരവധി സഞ്ചാരികളാണ് എത്തുന്നത്.കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഈ തടാകം ഒരിക്കലും വറ്റിയിട്ടില്ല എന്നാണു വിശ്വസിക്കപ്പെടുന്നത്. കൊടുമുടിയിലേക്കുള്ള പാതയുടെ മധ്യത്തിലായി ഈ തടാകം കാണാം. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്. ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി വാങ്ങേണ്ടതാണ്. കൊടുമുടിയുടെ മുകളിലേക്ക് ഉള്ള വഴിയിലുള്ള ഹൃദയ രൂപത്തിലുള്ള തടാകം പ്രധാന ടൂറിസ്റ്റ് ആകർഷണമാണ്. തടാകത്തിൽ എത്തിയതിനുശേഷം ഒന്ന് - രണ്ട് കിലോമീറ്റർ കൊടും വനത്തിലൂടെ വേണം യാത്ര ചെയ്യാൻ. മേപ്പാടി ടൗണിൽനിന്നും എരുമക്കൊള്ളിയിലെ ചായ തോട്ടങ്ങൾക്കിടയിലൂടെ 5 കിലോമീറ്റർ (3 മൈൽ) യാത്ര.
മല കയറാനുള്ള പാസ് ഫോറസ്റ്റ് ഓഫീസിൽനിന്നും കരസ്ഥമാക്കാവുന്നതാണ്. ഒരു ഗൈഡിൻറെ സേവനവും ലഭ്യമാകും, അത് വളരെ ഉപയോഗപ്രദമായിരിക്കും. കൊടുമുടിയുടെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ എടുക്കും, മുകളിൽ എത്തിയാൽ വയനാട് ജില്ല പൂർണമായി കാണാൻ സാധിക്കും. മേപ്പാടി പഞ്ചായത്തിലാണ് ചെമ്പ്ര സ്ഥിതിചെയ്യുന്നത്, കൊല്ലെഗൽ - മൈസൂർ - കോഴിക്കോട് പാതയായ എൻഎച്ച് 212-ൽനിന്നും 11 കിലോമീറ്റർ (7 മൈൽ) ദൂരം.വനം വകുപ്പിന്റെ ചെമ്പ്ര പീക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് ട്രെക്കിംഗ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഓഫീസിൽ നിന്ന് ടിക്കറ്റുകൾ എടുക്കാവുന്നതാണ്. രാവിലെ ഏഴ് മുതല് ഉച്ചയ്ക്ക് ഏഴ് വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. മഴയുള്ള സമയത്ത് ട്രെക്കിംഗ് ബുദ്ധിമുട്ടായിരിക്കും. മഴയില്ലാത്ത കാലാവസ്ഥയിൽ ചെമ്പ്ര മനോഹരിയായിരിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
%20%E3%83%BB%E3%83%BB%E3%83%BB%20%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%BC%E0%B4%97%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%20%E0%B4%B5%E0%B4%B4%E0%B4%BF%20%E0%B4%86%E0%B4%A3%E0%B5%8B_...%20_%20.%20.%20%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF==__%20@lakir__%20%20(1).jpg)






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.