Saturday 21 September 2024

‘‘വേട്ടൈയ്യനിൽ’ രജനിക്കു വില്ലൻ സാബുമോന്‍; പ്രിവ്യു വിഡിയോ!

SHARE


രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന  ‘വേട്ടൈയ്യൻ’ സിനിമയുടെ പ്രിവ്യു വിഡിയോ റിലീസ് ചെയ്തു. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളി നടൻ സാബുമോൻ ആണ് സിനിമയിലെ മറ്റൊരു സർപ്രൈസ് കാസ്റ്റ്. പ്രിവ്യു വിഡിയോയിൽ സാബുമോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റിവ് റോളിലാകും അദ്ദേഹം എത്തുക.


ജയ് ഭീം എന്ന ചിത്രത്തിനു േശഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്.
ലൈക പ്രൊഡക്‌ഷന്‍സ് ആണ് നിർമാണം. ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ചിത്രം ഒക്ടോബർ പത്തിന് തിയറ്ററുകളിലെത്തും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user