Saturday 7 September 2024

'താടിക്കാര്‍ക്കൊരു ഡേ'; ലോക താടി ദിനത്തിന്‍റെ വിശേഷങ്ങളറിയാം

SHARE


സെപ്‌റ്റംബറിലെ ആദ്യ ശനിയാഴ്‌ച ലോക താടി ദിനമായാണ് ലോകമെമ്പാടും ആഘോഷിക്കുന്നത്. താടിക്കാരുടെ സംഘം ഈ ദിവസം ഒത്തുകൂടുകയും സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്യും. ഈ വര്‍ഷം സെപ്‌റ്റംബർ 7നാണ് ലോക താടി ദിനം.
ദൈവികതയുടെ അടയാളമായും ശക്തിയുടെ പ്രതീകമായും വരേണ്യ പൗരുഷത്തിന്‍റെ മുദ്രയായും വൃത്തിഹീനമായ ശരീരഭാഗമായുമൊക്കെ താടി പല നൂറ്റാണ്ടുകളില്‍ പല രീതില്‍ സ്വീകരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നാണ് ചരിത്രം. റേസറുകള്‍ സുലഭമായ ഇന്നത്തെ കാലത്ത് കൂടുതൽ പുരുഷന്മാരും ക്ലീന്‍ ഷേവ് ജീവിത ശൈലി സ്വീകരിച്ചുപോരുന്നു എന്നതാണ് വസ്‌തുത. എങ്കിലും താടിയെ ജീവനായി കണ്ട് സ്‌നേഹിച്ച് പരിപാലിക്കുന്ന നിരവധി പേര്‍ ഇന്നും ലോകത്തിന്‍റെ വിവിധ കോണുകളിലായുണ്ട്.
താടിക്കാര്‍ക്കായൊരു ദിനം: തിങ്ങിക്കൂടിയ താടി പോലെ ലോക താടി ദിനത്തിന്‍റെ ഉത്ഭവവും അവ്യക്തമാണ്. താടിയെ ബഹുമാനിക്കുന്ന പ്രത്യേക ദിനത്തിന്‍റെ പാരമ്പര്യം ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഡാനിഷ് വൈക്കിങ്ങുകൾ എഡി 800ൽ താടിയുടെ മഹത്വവത്‌കരണത്തിനായി ഒരു ദിനം സംഘടിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
ലോക താടി ദിനത്തിന്‍റെ ആധുനിക ആഘോഷം 2000ത്തിന്‍റെ തുടക്കത്തിലാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഇതിന് വന്‍ ജനപ്രീതി ലഭിച്ചു. ഇന്ന് സ്വകാര്യ കുടുംബ സമ്മേളനങ്ങൾ മുതൽ മത്സരങ്ങൾ, പരേഡുകൾ, താടി പ്രമേയമായ വില്‍പനച്ചരക്ക് എന്നിങ്ങനെ നീളുന്നു താടി ദിനത്തിന്‍റെ ആഘോഷം. ലോകമെമ്പാടും ഇത്തരം പരിപാടികളോടെ താടി ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. കുറ്റിത്താടിയോ സ്റ്റൈലിഷ് ഗോട്ടിയോ ആകട്ടെ, ഓരോ താടിക്കാരനെയും താടിപ്രേമിയേയും ആഘോഷത്തിലാഴ്‌ത്തുന്ന സമയമാണ് താടി ദിനം.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user