Friday 20 September 2024

സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാം; പ്രതിഫലമായി വൈദ്യുതിയോ വാടകയോ ലഭിക്കും

SHARE


സൗരോർജ പ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാം പ്രതിഫലമായി വൈദ്യുതിയോ വാടകയോ ലഭിക്കും

.തിരുവനന്തപുരം : പുരപ്പുര സൗരോർജ്ജ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയായ പി എം സൂര്യ ഘർ മുഫ്ത് ബിജിലി യോജനയിൽ വീടുകളുടെ പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥ വരുന്നു. പ്രതിഫലമായി വൈദ്യുതിയോ വാടകയോ സ്വീകരിക്കാം നിർദ്ദേശങ്ങളുടെ കരട് കേന്ദ്ര പുനരുപയോഗ ഊർജ്ജമന്ത്രാലയം പുറപ്പെടുവിച്ചു

റിന്യൂബിൾ എനർജി സർവീസ് കമ്പനികൾ( റെസ്ക്കൊ ) ക്കാണ് പുരപ്പുറം വാടകയ്ക്ക് നൽകാവുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ വീട്ടുടമ പണം മുടക്കേണ്ടതില്ല റെസ്ക്കോ സ്ഥാപിച്ച പരിപാലിക്കും വൈദ്യുതി കമ്പനിക്ക് നിശ്ചിത നിരക്കിൽ കെട്ടിടം ഉടമയ്ക്ക് നൽകാം. പുരപ്പുറം ഉപയോഗിക്കുന്നതിനുള്ള വാടകയിൽ വൈദ്യുതി നിരക്ക് തട്ടിക്കിഴിക്കാം. അഞ്ചുവർഷം തികഞ്ഞാൽ പ്ലാന്റ് കെട്ടിട ഉടമയ്ക്ക് കൈമാറണം ഇതിനായി കരാർ ഉണ്ടാക്കണം.

എനർജി സർവീസ് കമ്പനികൾക്ക് എന്നപോലെ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസികൾക്കും കെഎസ്ഇബി പോലുള്ള വിതരണ കമ്പനികൾക്കും ഇത്തരത്തിൽ പ്ലാന്റുകൾ സ്ഥാപിക്കാം.

വീട്ടുടമയ്ക്ക് വൈദ്യുതി ആവശ്യമില്ലെങ്കിൽ കമ്പനികൾക്ക് അത് കെഎസ്ഇബിയുടെ ഗ്രിൽഡ് ലേക്കും നൽകാം വീട്ടുടമ നൽകേണ്ട നിരക്ക് കമ്പനിക്ക് കേന്ദ്രത്തിൽ കിട്ടിയ സഹായവും കൂടി കണക്കിൽ എടുക്കണം.



സൗരയിൽ റെസ്ക്കോ പരാജയപ്പെട്ടത് എന്തുകൊണ്ട്?

കെഎസ്ഇബി സൗര എന്ന പേരിൽ പുരപ്പുര സോളാർ പദ്ധതി നടപ്പാക്കിയപ്പോൾ ഇതുപോലെ പുരപ്പുറം വാടകയ്ക്ക് നൽകുന്ന മാതൃക ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പ്ലാന്റ് സ്ഥാപിച്ച വീടുകളിൽ നിന്നും വാടകയോ വൈദ്യുതി നിരക്കോ പിരിച്ചെടുക്കുന്നത് ശ്രമകരമാണെന്ന് വിലയിരുത്തലിൽ കമ്പനികൾ മുന്നോട്ടുവന്നിരുന്നില്ല.

എന്നാൽ അന്ന് പ്ലാന്റ് ഉടമസ്ഥത ആർക്കാണെന്ന് അതിൽ വ്യക്തതയും ഉണ്ടായിരുന്നില്ല പിഎം സൂര്യ പദ്ധതിയിൽ അഞ്ചുവർഷം കഴിഞ്ഞാൽ പ്ലാന്റ് കെട്ടിടം ഉടമയ്ക്ക് കൈമാറണമെന്ന് വ്യവസ്ഥയുണ്ട്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user