തിങ്കളാഴ്ച രാത്രി പാലാ ടൗണിൽ മുഴയിൽ ഡയമണ്ട്സിന്റെ മുൻപിൽ ഉള്ള ട്രാൻസ്ഫോർമറിന്റെ കേബിളിന് തീ പിടിച്ചതിനെ തുടർന്ന്, KSEB ടൗണിലെ മുഴുവൻ ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്തിരുന്നു.
രാത്രികാലങ്ങളിൽ കച്ചവടം ചെയ്യുന്ന ഹോട്ടലുകളെയും , ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകളെയും, ബേക്കറി കൂൾബാർ ( ഫ്രീസറുകളിൽ സൂക്ഷിക്കുന്ന ഐസ്ക്രീമുകളും, മറ്റ് ഫ്രോസൺ ഫുഡുകളും ) ബിസിനസിനെ സാരമായി ബാധിക്കാവുന്ന ഈ പ്രശ്നത്തെ KSEB പാലാ സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ മനോജ്ന്റെ നേതൃത്വത്തിൽ സബ് എൻജിനീയർ ജയ്സൺ , ലൈൻമാൻമാരായ പ്രതീഷ്, മധു, സ്കൈ ലിഫ്റ്റിങ് യൂണിറ്റ് ഓപ്പറേറ്റർ റഫീഖ് ഡ്രൈവർ തങ്കപ്പൻ എന്നിവർ ചേർന്നാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.
പാലാ സർക്കിളിന്റെ സ്കൈ ലിഫ്റ്റിങ് യൂണിറ്റിന്റെ ഓപ്പറേറ്റർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയിരുന്നു. അദ്ദേഹത്തെ വീട്ടിൽ നിന്നും വരുത്തി യൂണിറ്റ് പ്രവർത്തിപ്പിച്ചാണ് പാലാ പട്ടണത്തിലെ മുഴുവൻ ട്രാൻസ്ഫോർമറുകളും പ്രവർത്തന സജ്ജമാക്കിയത്.
പാലാ മുനിസിപ്പാലിറ്റി മുൻ ചെയർമാനും മുനിസിപ്പാലിറ്റി പത്താം വാർഡ് കൗൺസിലറുമായ ആന്റോ ജോസ് പടിഞ്ഞാറക്കര ടൗണിലെ വൈദ്യുതി വിച്ഛേദിച്ചത് അറിഞ്ഞ ഉടനെ KSEB എൻജിനീയർമാരുമായി ബന്ധപ്പെട്ടിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക