Saturday, 12 October 2024

മിൽട്ടൻ കൊടുങ്കാറ്റിൽ മരണം 16; 30 ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ലാതെ മുപ്പത് ലക്ഷത്തോളം വീടുകൾ.

SHARE

വാഷിങ്ടന്‍ : യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റിൽ
ഫ്ലോറിഡയില്‍ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം
ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം
പുനരാരംഭിച്ചു. വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റ്‌ നാശനഷ്ടങ്ങൾ
നേരിട്ടവര്‍ക്കും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍
ഈര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.


30 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു. ഇതില്‍ 16
ലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ്‌ വിവരം.
വൈദ്യുതി പ്രതിസന്ധി വ്യാപാര സ്ഥാപനങ്ങളുടെയും
ഓഫിസുകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. 28 അടിയോളം
ഉയരമുള്ള തിരമാലകളാണ്‌ കരയിലേക്ക്‌ ആഞ്ഞടിച്ചത്‌. 5000 കോടി
ഡോളറിന്റെ നാശനഷ്ടമാണ്‌ ഉണ്ടായത്‌. യുഎസ്‌ പ്രസിഡന്റ്‌ ജോ
ബൈഡന്‍ നാളെ ഫ്ലോറിഡയില്‍ മില്‍ട്ടന്‍ കൊടുങ്കാറ്റ്‌ ദുരിതം വിതച്ച
പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നൂറ്റാണ്ടിലെ ഭീതിയെന്നാണ്‌ ജോ
ബൈഡന്‍ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്‌

ഒക്ടോബര്‍ 10ന്‌ പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു
ചുഴലിക്കാറ്റ്‌ ഫ്ലോറിഡയില്‍ കരതൊട്ടത്‌. മില്‍ട്ടന്‍ കരതൊട്ടതിനു
തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user