ന്യൂഡല്‍ഹിൽ ഡല്‍ഹിയില്‍ വന്‍ ലഹരി മരുന്നു വേട്ട. തിലക്
നഗറില്‍ നിന്നും 2,000 കോടി രൂപയുടെ ലഹരി മരുന്നാണ്
പിടികൂടിയത്. ഇതോടെ ഒരാഴ്ചക്കിടെ ഡല്‍ഹിയില്‍ പിടികൂടിയത്
7500 കോടി രൂപയുടെ കൊക്കെയ്നാണ്. പ്രധാന പ്രതി
വിദേശത്തേക്ക് കടന്നതായാണ് വിവരം.
തിലക് നഗറിലെ രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം
കൊക്കെയ്നാണ് ഇന്ന് പിടികൂടിയത് രമേഷ് നഗറിലെ വെയര്‍
ഹയസില്‍ നിന്നാണ് കൊക്കെയ്‌ൻ പിടികൂടിയത്. ജിപിഎസ്
സംവിധാനമുള്ള കാറാണ് കൊക്കെയ്‌ൻ കടത്താന്‍
ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന്
ഡല്‍ഹി പൊലീസ് കാര്‍ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍
നിന്നാണ് പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി വിവരം
ലഭിച്ചത്. ലഹരി സംഘത്തിനു രാജ്യാന്തര ബന്ധമുണ്ടെന്നാണ്
പൊലീസ് പറയുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക